പാലക്കാട്: സ്പിരിറ്റ് കേസിൽ പ്രതിയായ പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുംവിധം പ്രവർത്തിച്ചതിനുമാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പറഞ്ഞു.
തിങ്കളാഴ്ചയാണ് രാത്രിയാണ് ചിറ്റൂർ കമ്പാലത്തറയിൽ നിന്നും 1,260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വച്ചാണ് സ്പിരിറ്റ് പിടിക്കൂടിയത്. തുടർന്ന് കണ്ണയ്യന്റ് അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കണ്ണയ്യന്റെ മൊഴി പ്രകാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് വ്യക്തമായതോടെയാണ് പ്രതിചേർത്തത്. കേസിൽ ഒന്നാം പ്രതിയായ ഹരിദാസൻ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ള് വിതരണമുള്ള ആളാണ് ഹരിദാസൻ എന്ന് പോലീസ് പറഞ്ഞു.